04 May Saturday

ചക്കിണിയില്‍ കാട്ടാനകളിറങ്ങി: വ്യാപക കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023
തിരുനെല്ലി
അപ്പപ്പാറ ചക്കിണിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.   താമരശേരി കൂടരഞ്ഞിയിലെ പുളിക്കൽ രാജുവിന്റെ കൃഷിയിടത്തിലെ കുലച്ച വാഴകളാണ് കാട്ടാനക്കൂട്ടം  നശിപ്പിച്ചത്. എട്ടേക്കറിൽ നാലായിരത്തോളം വാഴകളാണ് കൃഷിയിറക്കിയത്.  കുലച്ചതുൾപ്പെടെ നൂറുകണക്കിന് വാഴകളാണ് നിലംപൊത്തിയത്. സ്ഥലം പാട്ടത്തിനെടുത്ത് വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്ന്‌ വായ്പയെടുത്താണ് കൃഷിയിറക്കിയതെന്നും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും രാജു പറഞ്ഞു. തോട്ടം ചവിട്ടിമെതിച്ച കാട്ടാനകൾ വാഴകൾക്ക് താങ്ങായി കെട്ടിയ കയറുകളും നശിപ്പിച്ചിട്ടുണ്ട്. തോൽപ്പെട്ടി  ഡെപ്യൂട്ടി റെയ്ഞ്ചർ പി ഉണ്ണിയുടെ നേതൃത്വത്തിൽ കൃഷിയിടം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. 
സന്ധ്യയോടെ കൃഷിയിടത്തിലെത്തുന്ന കാട്ടാനക്കൂട്ടം രാവിലെയായാൽ മാത്രമേ തോട്ടത്തിൽനിന്ന് മടങ്ങുന്നുള്ളൂ. വൈദ്യുതി വേലികൾ തകർത്താണ് ആനക്കൂട്ടം എത്തുന്നത്. കാട്ടാന ശല്യം രൂക്ഷമായതിനാൽ രാത്രിയാവുന്നതോടെ ഈ പ്രദേശത്ത് ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കൂടുതൽ വാച്ചർമാരെ നിയമിച്ച് ജീവനും സ്വത്തിനും സംരക്ഷണമുറപ്പുവരുത്തണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top