26 April Friday
ആകെ 288

നിരോധനാജ്ഞ ലംഘനം 40 കേസുകള്‍ കൂടി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
കൽപ്പറ്റ
നിരോധനാജ്ഞ ലംഘിച്ചതിന്‌ വ്യാഴാഴ്‌ച ജില്ലയിൽ 40 കേസുകൾ കൂടി രജിസ്‌ട്രർ ചെയ്‌തു. ഇതോടെ ജില്ലയിൽ 288 കേസുകളായി. വ്യാഴാഴ്‌ച 40 കേസുകളിലായി 52 പേരെ പ്രതിചേർത്തിട്ടുണ്ട്‌.  31പേരെ അറസ്റ്റ്‌ചെയ്ത് ജാമ്യത്തിൽ വിടുകയും 12 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. വെള്ളമുണ്ടയിൽ 10, പടിഞ്ഞാറത്തറയിൽ 9, മീനങ്ങാടിയിൽ 4 , തിരുനെല്ലി, കമ്പളക്കാട്, പുൽപ്പള്ളി എന്നിവിടങ്ങളിൽ മൂന്ന്‌ കേസ്‌ വീതവും എടുത്തു. മേപ്പാടി, വൈത്തിരി, ബത്തേരി, തൊണ്ടർനാട് സ്‌റ്റേഷനുകളിൽ 2 കേസുകൾ വീതവും രജിസ്‌ട്രർ ചെയ്‌തു. ജില്ലയിലാകെ 182 പേരെ അറസ്‌റ്റ്‌ ചെയ്‌തു.  88 വാഹനങ്ങൾ പിടിച്ചെടുത്തു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും നടപടി കർശനമാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top