11 May Saturday

വികസന വിളംബര ജാഥ പ്രയാണം തുടങ്ങി മനമറിഞ്ഞ്‌ ... ഹൃദയം തൊട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

 

 കൽപ്പറ്റ
എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ പൊതുസമൂഹത്തിന്‌ മുന്നിൽ വിശദീകരിക്കുന്ന വികസന വിളംബര ജാഥക്ക്‌ മേപ്പാടി ചൂരൽമലയിൽ ഉജ്വല തുടക്കം. അഞ്ച്‌ വർഷം കൊണ്ട്‌ ജനപക്ഷ ബദലുകൾ നടപ്പാക്കി സമസ്‌തമേഖലകളിലും വികസനം മുന്നേറ്റം നടത്തിയതിന്റെ ആവേശത്തിലാണ്‌ സിപിഐ എം നേതൃത്വത്തിൽ വികസന വിളംബര ജാഥ നടത്തുന്നത്‌. ‘തലയെടുപ്പോടെ കേരളം, തലയുയർത്തി കൽപ്പറ്റ’ എന്ന മുദ്രാവാക്യവുമായി പര്യടനം നടത്തുന്ന ജാഥയെ സ്വീകരിക്കാൻ മണ്ഡലമാകെ ഒരുങ്ങിയത്‌ തെളിയിക്കുന്നതായിരുന്നു ജാഥയുടെ ഉദ്‌ഘാടന ചടങ്ങ്‌. നൂറുകണക്കിന്‌ പ്രവർത്തകർ ഉദ്‌ഘാടന ചടങ്ങിൽ പങ്കാളികളായി. വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ പൊതുജനങ്ങളിൽ നിന്നും നിർദേശം സ്വീകരിക്കും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം  കെ റഫീഖാണ്‌  ജാഥ നയിക്കുന്നത്‌. എം മധു വൈസ്‌ ക്യാപ്‌റ്റനും സി എച്ച്‌ മമ്മി മാനേജരുമാണ്‌. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ജാഥാ ക്യാപ്‌റ്റൻ കെ റഫീഖിന്‌ പതാക കൈമാറി  ജാഥ ഉദ്‌ഘാടനം ചെയ്‌തു. ടി വി സുരേഷ്‌ അധ്യക്ഷനായി. സി കെ ശശീന്ദ്രൻ എംഎൽഎ, ജംഷീദറലി മലപ്പുറം, കെ റഫീഖ്‌, എം മധു, സി എച്ച്‌ മമ്മി, പി എ മുഹമ്മദ്‌, വി പി ശങ്കരൻ നമ്പ്യാർ, കെ സുഗതൻ, വി ഹാരിസ്‌, പിഎം സന്തോഷ്‌കുമാർ, പി സി ഹരിദാസൻ, കെ എം ഫ്രാൻസിസ്‌ എന്നിവർ സംസാരിച്ചു. കെ അബ്ദുൾറഹ്‌മാൻ സ്വാഗതം പറഞ്ഞു. 
 ശനിയാഴ്‌ച ജാഥ പര്യടനം ആരംഭിക്കും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുടെയും കൽപ്പറ്റ നഗരസഭയിലും ജാഥ പര്യടനം നടത്തും.  ഓരോ പഞ്ചായത്തിലും രണ്ട്‌ സ്വീകരണ കേന്ദ്രങ്ങൾ ഉണ്ടാവും.  മാർച്ച്‌ ഒന്നിന്‌  വൈകിട്ട്‌ ആറിന്‌  കൽപ്പറ്റയിൽ നടക്കുന്ന സമാപന യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനം  ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top