27 April Saturday

ആദ്യഘട്ടത്തിൽ 110 പേർക്ക് ജോലി ഐടിഐ ട്രെയിനികൾക്ക്‌ തൊഴിലുറപ്പാക്കി 
ജോബ്‌ ഫെയർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കൽപ്പറ്റ
ഐടിഐ ട്രെയിനികൾക്ക്‌ തൊഴിലുറപ്പാക്കി ‌ സ്പെക്ട്രം ജോബ് ഫെയർ.  എൻസിവിടി, എസ്‌സിവിടി അംഗീകാരമുള്ള ഐടിഐകളിൽനിന്നും ട്രെയിനിങ്‌ പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായാണ്‌ മേള സംഘടിപ്പിച്ചത്‌. മുന്നൂറോളം ഉദ്യോഗാർഥികളും 25 തൊഴിൽദായകരും  പങ്കെടുത്ത മേളയിൽ 110 പേർക്ക് തൊഴിൽ ഉറപ്പായി. 150ൽ അധികം  ഉദ്യോഗാർഥികളെ വിവിധ സ്ഥാപനങ്ങൾ ചുരുക്കപ്പട്ടികയിലും ഉൾപ്പെടുത്തി. ചില സ്ഥാപനങ്ങൾ ഓൺലൈനായാണ് അഭിമുഖം നടത്തിയത്.  കൽപ്പറ്റ, ചുള്ളിയോട്‌, വെള്ളമുണ്ട എന്നീ മൂന്ന്‌ ഗവ. ഐടിഐകളിലെയും നാല്‌ സ്വകാര്യ ഐടിഐകളിലെയും ട്രെയിനികൾ മേളയിൽ പങ്കെടുത്തു.  
കൽപ്പറ്റ കെ എംഎം ഗവ. ഐടിഐയിൽ നടത്തിയ മേള സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ അധ്യക്ഷനായി. വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടർ കെ പി ശിവശങ്കരൻ, കൽപ്പറ്റ ഗവ. ഐടിഐ പ്രിൻസിപ്പാൾ സെയ്‌തലവിക്കോയ തങ്ങൾ, എംപ്ലോയ്മെന്റ് ഓഫീസർ കെ ആലിക്കോയ, ഗർവാസിസ് പോൾ, കെ ഐ രാജു, ബിനു ആന്റണി, മിഥുൻരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top