26 April Friday

ഫിലമെന്റ് രഹിത കൽപ്പറ്റ പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

 

കൽപ്പറ്റ
കൽപ്പറ്റ മണ്ഡലത്തെ കാർബൺ ന്യൂട്രലായി മാറ്റുന്നതിന്റെ ഭാഗമായി ആരംഭിച്ച ഫിലമെന്റ്‌ രഹിത കൽപ്പറ്റ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം സി കെ ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു. ആദ്യഘട്ടത്തിൽ വെങ്ങപ്പള്ളി പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. എൽഇഡി ബൾബുകൾ മാത്രം ഉപയോഗിക്കുന്ന വെങ്ങപ്പള്ളി ഓഫീസിനെ ഫിലമെന്റ് രഹിത ഓഫീസായി പ്രഖ്യാപിച്ചു.  പഞ്ചായത്തിലെ മറ്റ് ഓഫീസുകൾ ഫിലമെന്റ് രഹിതമാക്കുന്നതിനായി എൽഇഡി ബൾബുകളുടെ വിതരണവും നടത്തി.
പഞ്ചായത്തിലെ ട്രീ ബാങ്കിങ് പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. മരത്തൈവച്ച് സംരക്ഷിക്കുന്ന കർഷകർക്ക് ഒരു മരത്തിന് 50 രൂപ വീതം പലിശ രഹിത വായ്പ 10 വർഷം തുടർച്ചയായി നൽകും. തൊഴിലുറപ്പ് വഴി വൃക്ഷത്തൈ നട്ട് കൊടുക്കും. വൃക്ഷത്തിന്റെ ഫോട്ടോയും വിവരങ്ങളും ചേർത്ത് ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തി ജിയോ ടാഗിങ് പൂർത്തിയാക്കും. മരങ്ങൾ നട്ട്‌ മൂന്ന്‌ വർഷം ആകുമ്പോഴാണ്‌ വായ്പ ലഭിക്കുക. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക, വൈസ് പ്രസിഡന്റ് പി എം. നാസർ, സെക്രട്ടറി എ എം ബിജേഷ് എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top