26 April Friday

മുഖാവരണങ്ങൾ എത്തിച്ച്‌ എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
ബത്തേരി
സ‌്കൂളുകളിലേക്ക‌് എസ‌്എഫ‌്ഐ മാസ‌്ക്കുകൾ എത്തിച്ചു. ബത്തേരി ഏരിയയിലെ എസ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷാ കേന്ദ്രങ്ങളായ സ‌്കൂളുകളിലാണ‌് ഏരിയയിലെ 12 ലോക്കൽ കമ്മിറ്റികൾക്ക‌് കീഴിലെ പ്രവർത്തകർ മാസ‌്കുകൾ നൽകിയത‌്.
 വീടുകളിൽ നിർമിച്ച മാസ‌്കുകൾ കഴുകി ഉണക്കി സാനിറ്റൈസ‌് ചെയ‌്താണ‌് സ‌്കൂൾ അധികൃതർക്ക‌് കൈമാറിയത‌്. പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കുന്ന പരിപാടി ഏറ്റെടുത്തതിന‌് പിന്നാലെയാണ‌് എസ‌്എഫ‌്ഐ മാസ‌്ക‌് നിർമാണവും ഏറ്റെടുത്തത‌്. പരീക്ഷക്ക‌് എത്താൻ പ്രയാസപ്പെടുന്ന വിദ്യാർഥികൾക്ക‌് വാഹന സൗകര്യവും ഏർപ്പെടുത്തിയതായി ഏരിയ സെക്രട്ടറിയറ്റ‌് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top