27 April Saturday

ഗ്രീൻ ടെക്‌നീഷ്യൻ പരിശീലനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
മീനങ്ങാടി
മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന സയൻസ് ടെക്നോളജി എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിച്ച ഗ്രീൻ ടെക്‌നീഷ്യൻ പരിശീലനം സമാപിച്ചു. ജില്ലയിലെ പോളിടെക്‌നിക്, ഐടിഐ പാസായവർക്കാണ് പരിശീലനം നൽകിയത്.
   ശാസ്ത്രസാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി കാർബൺ പാദമുദ്ര കുറയ്‌ക്കുന്നതിനാവശ്യമായ ബോധവൽക്കരണം, ഉപകരണങ്ങളുടെ വിന്യാസം, എന്നിവയിൽ പ്രാവീണ്യം നൽകുന്നതിന് ഊർജസംരക്ഷണം, ജലസംരക്ഷണം, മാലിന്യപരിപാലനം, ആരോഗ്യസംരക്ഷണം, പോഷകാഹാരം എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.
മുംബൈ ഐഐടി റിട്ട. പ്രൊഫസർ ഡോ. സുധാകർ ഉദ്‌ഘാടനംചെയ്തു. ഡോ. തോമസ് തേവര, ഡോ. സേതുലക്ഷ്മി, ഡോ. ടി ആർ സുമ, കെ സദാശിവൻ, അജയ് തോമസ്, ഡോ. ആർ എൽ രതീഷ്, സി ബി ദീപ, എം എം ടോമി, ടി പി   സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ 20 അംഗങ്ങളടങ്ങിയ വിദഗ്ധ സംഘമാണ് പരിശീലനം നൽകിയത്.
  വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ ആസൂത്രണ സമിതിയംഗവും സുൽത്താൻ ബത്തേരി നഗരസഭ ക്ഷേമകാര്യസമിതി ചെയർമാനുമായ സി കെ സഹദേവൻ നിർവഹിച്ചു. സ്റ്റെർക്ക് ചെയർമാൻ കെ ബാലഗോപാലൻ അധ്യക്ഷനായി. സ്റ്റെർക്ക് സിഇഒ എം പ്രകാശ് സ്വാഗതവും വൈസ് ചെയർമാൻ പി ആർ മധുസൂദനൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top