27 April Saturday
കരാർ, സ്വകാര്യവൽക്കരണം അവസാനിപ്പിക്കണം

എസ്‌ബിഐക്ക് മുമ്പിൽ 
ഡിവൈഎഫ്ഐ പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
 
കൽപ്പറ്റ
എസ്‌ബിഐയെ തകർക്കുന്ന തൊഴിൽ കരാർവൽക്കരണവും സ്വകാര്യവൽക്കരണവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൽപ്പറ്റ കൈനാട്ടിയിലെ എസ്ബിഐ ബ്രാഞ്ചിന്‌  മുമ്പിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ്‌  കെ എം ഫ്രാൻസിസ് അധ്യക്ഷനായി.  കെ മുഹമ്മദലി, സി ഷംസുദ്ദീൻ, ജോബിസൺ ജയിംസ്, പി ജംഷീദ്, മുഹമ്മദ് ഷാഫി, ജസീല ഷാനിഫ് എന്നിവർ സംസാരിച്ചു. കെ ആർ ജിതിൻ സ്വാഗതവും അർജുൻ ഗോപാൽ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top