26 April Friday

പോത്ത് വാങ്ങൽ പദ്ധതി അട്ടിമറിച്ചത് അന്വേഷിക്കണം: ഡിഎഡബ്ല്യുഎഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
കൽപ്പറ്റ
പോത്തുകളെ വാങ്ങുന്ന പദ്ധതി അട്ടിമറിച്ച പടിഞ്ഞാറത്തറ പഞ്ചായത്ത്‌ നടപടി സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ ഡിഎഡബ്ല്യുഎഫ്‌ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരോടുള്ള ക്രൂരതയാണ്‌ ഭരണസമിതിയുടേത്‌. 2020–-21  വർഷത്തെ  പോത്ത്‌വളർത്തൽ പദ്ധതി  പ്രകാരം  ഗുണഭോക്തൃവിഹിതമായി ആറായിരം രൂപയും ഭിന്നശേഷിക്കാരിൽനിന്നും വാങ്ങി. 
എന്നാൽ പോത്തുകളെ നൽകിയില്ല. ആദ്യം പറഞ്ഞ വ്യവസ്ഥയിൽനിന്നും മാറി വാങ്ങുന്നവരുടെ അക്കൗണ്ടിലേക്ക്‌ തുക നൽകുമെന്ന്‌ പറഞ്ഞുവെങ്കിലും അതും പാലിച്ചിട്ടില്ല.  എത്രയും വേഗം പണം നൽകാൻ അധികൃതർ തയ്യാറാവണം.  ഭിന്നശേഷിക്കാരോട് ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവഗണന കാണിക്കുന്നത് അവസാനിപ്പിക്കണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ  ജില്ലാ പ്രസിഡന്റ് കെ വി ഐസക്ക് അധ്യക്ഷനായി. സെക്രട്ടറി കെ വി മത്തായി, കെ  വി മോഹനൻ,   കെ പി ജോർജ്, ജി ഗിരീഷ് കുമാർ, റഷീദ്,  രാമൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top