26 April Friday

ഐ സി ബാലകൃഷ്‌ണൻ രാജിവയ്‌ക്കണം: യുവാക്കളുടെ അഴിമതി വിരുദ്ധ സദസ്സ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ ബത്തേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച അഴിമതി വിരുദ്ധ സദസ് വി വി ബേബി ഉദ്‌ഘാടനം ചെയ്യുന്നു

ബത്തേരി
 അർബൻ ബാങ്ക്‌ നിയമനത്തിന്‌ ലക്ഷങ്ങൾ കോഴവാങ്ങിയെന്ന ആരോപണം നേരിടുന്ന   ഐ സി  ബാലകൃഷ്ണൻ എംഎൽഎ  രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ മേഖലാ തലങ്ങളിൽ   അഴിമതി വിരുദ്ധ സദസ്സ്‌   നടത്തി. ബത്തേരിയിൽ   വി വി ബേബി ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് സെക്രട്ടറി ലിജോജോണി, പ്രസിഡന്റ്‌ കെ വൈ നിധിൻ, സുർജിത്ത്, റിഷാദ് എന്നിവർ  സംസാരിച്ചു. മൂലങ്കാവിൽ  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി ആർ ജയപ്രകാശ്‌ ഉദ്‌ഘാടനംചെയ്‌തു. കെ ഷാരൂഖ്‌ അധ്യക്ഷനായി. ഇന്ദുപ്രഭ, സിബിൽ ബാബു, എം എൽദോസ്‌, കെ പി ബൈജു, പി എ ബാലൻ എന്നിവർ സംസാരിച്ചു.  അമ്പലവയലിൽ കെഎസ്‌കെടിയു  ജില്ലാ പ്രസിഡന്റ്‌ കെ ഷമീർ ഉദ്ഘാടനംചെയ്തു. ഷാനിബ്, ജസീല, ജെനീഷ് എന്നിവർ സംസാരിച്ചു.
  കേണിച്ചിറയിൽ നടന്ന പ്രതിഷേധം ജില്ലാ കമ്മിറ്റിയംഗം എ എം പ്രസാദ് ഉദ്ഘാടനംചെയ്തു. പാലക്കമൂലയിൽ പ്രവീൺ ഉദ്ഘാടനം ചെയ്തു. റിയാസ്, വിപിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top