04 May Saturday

നവരാത്രി അവധി സഞ്ചാരികൾ നിറഞ്ഞ്‌ ജില്ല

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

 

കൽപ്പറ്റ 
നവരാത്രി അവധി ആഘോഷിക്കാൻ ജില്ലയിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌. ശനി മുതൽ നാല്‌ ദിനം അവധികിട്ടിയതോടെ ആയിരങ്ങളാണ്‌ ചുരം കയറുന്നത്‌. ഞായറാഴ്‌ച ടൂറിസ്റ്റ്‌ കേന്ദ്രങ്ങൾ വീർപ്പ്‌ മുട്ടി.  താമരശേരി ചുരം ഞായറാഴ്‌ച മണിക്കൂറുകൾ ബ്ലോക്കായെങ്കിലും സഞ്ചാരികളുടെ ഒഴുക്കിന്‌ കുറവുണ്ടായില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജില്ല സഞ്ചാരികളാൽ നിറയും.  ഏഴായിരത്തോളംപേരാണ്‌ ഞായറാഴ്‌ച  പൂക്കോട്‌ തടാകംത്തിൽ എത്തിയത്‌.  ബാണാസുരസാഗർ, കർലാട്‌, കാരാപ്പുഴ, കുറുവാ ദ്വീപ്‌,  എടയ്ക്കൽ ഗുഹ, ചെമ്പ്ര പീക്ക്,‌ വന്യജീവി സങ്കേതങ്ങളായ മുത്തങ്ങ,  തോൽപ്പെട്ടി എന്നിവിടങ്ങളിലേക്കെല്ലാം കൂട്ടത്തോടെ  ആളുകൾ എത്തുകയാണ്‌. ചുരത്തിലുൾപ്പെടെ  ഗതാഗതകുരുക്ക്‌ തുടരും.  
ഇതര സംസ്ഥാനങ്ങളിൽനിന്നും  കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരും വയനാടിന്റെ ഭംഗിനുകരാൻ എത്തുകയാണ്‌. പലകേന്ദ്രങ്ങളിലും പ്രവേശന ടിക്കറ്റ്‌ ലഭിക്കാത്തത്‌ ടൂറിസ്‌റ്റുകളെ നിരാശരാക്കുന്നുണ്ട്‌.    അനൗദ്യോഗിക  വിനോദകേന്ദ്രങ്ങളിലൂടെയാകും പിന്നീട്‌ ഇവരുടെ സഞ്ചാരം. റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ, ഹോട്ടലുകൾ  എന്നിവയെല്ലാം നേരത്തെ ബുക്കിങ്ങാണ്‌.   താമസസൗകര്യത്തിനായി  പലരും ഗ്രാമങ്ങളിലേക്കുവരെ സഞ്ചരിക്കുകയാണ്‌.
 
ഊട്ടിയിലും തിരക്ക്‌
ഗൂഡല്ലൂർ
തുടർച്ചയായി അവധിദിനങ്ങൾ വന്നതോടെ ഊട്ടിയിലും തിരക്ക്‌. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്‌ എത്തുന്നത്‌.  
  മൈസൂരുവിലേക്ക് നവരാത്രി ആഘോഷത്തിന്‌ ഗൂഡല്ലൂർവഴി ധാരാളം സഞ്ചാരികളാണ് കേരളത്തിൽനിന്ന്‌ എത്തുന്നത്. ഞായർ രാവിലെ മുതൽ ഗൂഡല്ലൂർ ടൗണിൽ തിരക്കായിരുന്നു. സൂചിമല, പൈക്കര  ഡാം, കുന്ത ഡാം, മുതുമല ആന ക്യാമ്പ്, ബോട്ട്ഹൗസ്, കുന്നൂർ സിംസ്‌ പാർക്ക്‌ എന്നിവിടങ്ങളിലെല്ലാം കൂടുതൽപേർ എത്തിത്തുടങ്ങി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top