26 April Friday

255 പേർക്ക് കൂടി കോവിഡ് എല്ലാവർക്കും സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

 

കൽപ്പറ്റ
ജില്ലയിൽ വെള്ളിയാഴ്‌ച 255 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ  രേണുക അറിയിച്ചു. 163 പേർ രോഗമുക്തി നേടി. ഏഴ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 
എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 
അതിൽ 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21374 ആയി. 17986 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവിൽ 3255 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2512 പേർ വീടുകളിൽ  ഐസൊലേഷനിലാണ്‌.
രോഗം സ്ഥിരീകരിച്ചവർ
നെന്മേനി സ്വദേശികൾ 40, ബത്തേരി, മാനന്തവാടി  28 പേർ വീതം, തൊണ്ടർനാട് 22, മുട്ടിൽ 18, കൽപ്പറ്റ 16, മേപ്പാടി 15, തവിഞ്ഞാൽ 11, പൊഴുതന, വൈത്തിരി 9 പേർ വീതം, മീനങ്ങാടി 8, പുൽപ്പള്ളി, വെള്ളമുണ്ട, വെങ്ങപ്പള്ളി 7 വീതം, പനമരം 6, കണിയാമ്പറ്റ, കോട്ടത്തറ, മൂപ്പൈനാട്, തിരുനെല്ലി 3 പേർ വീതം, അമ്പലവയൽ, എടവക, നൂൽപ്പുഴ, പൂതാടി, തരിയോട് 2 പേർ വീതം, മുള്ളൻകൊല്ലി, പൊഴുതന ഒരാൾ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top