27 April Saturday

മാടക്കരയിൽ വീട്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
ബത്തേരി
കനത്ത മഴയിൽ മാടക്കരയിൽ വീട്‌ തകർന്നു. സഹോദരങ്ങളായ കുളിപ്പുര മാളു, ശാരദ എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ടുമുറി വീടാണ്‌ വ്യാഴം വൈകിട്ട്‌ ആറിന്‌ തകർന്നത്‌. ഇവർക്ക്‌ ലൈഫ്‌ പദ്ധതിയിൽ പുതിയ വീട്‌ പഴയ വീടിനടുത്ത്‌ പണിത്‌ അതിൽ താമസം തുടങ്ങിയെങ്കിലും കാലപ്പഴക്കമുള്ള പഴയ വീട്‌ പൊളിച്ചു മാറ്റിയിരുന്നില്ല. കാലപ്പഴക്കമാണ്‌ വീട്‌ തകരാൻ കാരണമായത്‌. മാളുവും ശാരദയും അവിവാഹിതരാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top