26 April Friday

കോവിഡ്‌ സീറോ പ്രിവലൻസ് 
പഠനത്തിന് ഒരുങ്ങി ജില്ല

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021

 

കൽപ്പറ്റ
സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് 19 സീറോ പ്രിവലൻസ് പഠനത്തിന്റെ ഭാഗമായി വയനാട് ജില്ലയിലും   സീറോ  പ്രിവലൻസ് പഠനം നടത്തുന്നു.  പൊതു ജനങ്ങൾ, മുൻനിരപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നീ വിഭാഗങ്ങളിൽ,  എത്ര ശതമാനം പേർക്ക് കോവിഡ് രോഗബാധയുണ്ടായി എന്ന് കണ്ടെത്താനുള്ള  ലക്ഷ്യത്തോടെയാണ് പഠനം നടത്തുന്നത് . ശാസ്ത്രീയമായ രീതിയിൽ ഈ മൂന്നു വിഭാഗത്തിൽനിന്നും റാൻഡം സാമ്പിളുകൾ ശേഖരിച്ചാണ് പഠനം. റാൻഡമായി തെരഞ്ഞെടുക്കുന്ന വ്യക്തികളുടെ സമ്മതത്തോടെ രക്തത്തിൽ കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം പരിശോധിക്കും .
ജില്ലയിൽ റാൻഡം ആയി തെരഞ്ഞെടുക്കുന്ന 5 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായിരിക്കും പഠനം. ഇതിനു പുറമെ, ജില്ലയിൽനിന്ന് റാൻഡമായി തെരഞ്ഞെടുക്കുന്ന പൊലീസ് സ്റ്റേഷനുകൾ, തദ്ദേശ സ്വയംഭരണ ഓഫീസുകൾ, ആശുപത്രികൾ എന്നീ സ്ഥാപനങ്ങളിലെ നിശ്ചിത യെണ്ണം ജീവനക്കാരിലും അവരുടെ സമ്മതത്തോടെ ആന്റിബോഡി പരി ശോധന നടത്തും. പൊതുജനങ്ങളിൽ വാക്‌സിൻ തുടങ്ങും മുൻപുള്ള ഈ ഘട്ടത്തിൽ, എത്ര ശതമാനം പേർക്ക് രോഗം വന്നു പോയി എന്നളക്കുന്നതിനാണ്‌ ഈ പഠനം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top