26 April Friday

മറക്കരുത്‌, പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

കൽപ്പറ്റ എച്ച്‌ഐഎംയുപി സ്‌കൂളിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാനെത്തിയ വൃദ്ധ ദമ്പതികളെ ഓട്ടോറിക്ഷയുടെ അടുത്തെത്തി വാക്‌സിൻ നൽകുന്ന ആരോഗ്യ പ്രവർത്തക

 കൽപ്പറ്റ

കോവിഡ്‌ രണ്ടാം തരംഗം പിടിമുറുക്കുമ്പോൾ  ജില്ലയിൽ തിങ്കളാഴ്‌ച  388 പേർക്കുകൂടി രോഗബാധ. 
 രോഗബാധിതരിൽ കഴിഞ്ഞദിവസത്തേക്കാൾ നേരിയ കുറവുണ്ടായി. 75 പേർ രോഗമുക്തി നേടി. 382 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.  മൂന്നുപേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32,320 ആയി. 28,726 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 3086 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2823 പേർ വീടുകളിലാണ്‌. 
 
രോഗം 
സ്ഥിരീകരിച്ചവർ 
 ബത്തേരി, വെള്ളമുണ്ട 49 പേർ വീതം, നെന്മേനി 32, കണിയാമ്പറ്റ 30, കൽപ്പറ്റ 29, അമ്പലവയൽ, മാനന്തവാടി 23 പേർ വീതം, പടിഞ്ഞാറത്തറ 20,  വൈത്തിരി 16, തിരുനെല്ലി 15, പൊഴുതന 13, എടവക, കോട്ടത്തറ, മുള്ളൻകൊല്ലി 12 പേർ വീതം, മുട്ടിൽ  9, മേപ്പാടി 7, പനമരം, പുൽപ്പള്ളി 5 പേർ വീതം, തവിഞ്ഞാൽ 4,  മീനങ്ങാടി, നൂൽപ്പുഴ, പൂതാടി, വെങ്ങപ്പള്ളി,  തരിയോട് 3 പേർ വീതം, തൊണ്ടർനാട് സ്വദേശികളായ  രണ്ടുപേരുമാണ്  സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ദുബായിൽ നിന്ന് വന്ന മാനന്തവാടി സ്വദേശി, ഡൽഹിയിൽ നിന്ന് വന്ന അമ്പലവയൽ, വൈത്തിരി സ്വദേശികൾ, കർണാടകയിൽ നിന്ന് വന്ന അമ്പലവയൽ, എടവക, തവിഞ്ഞാൽ സ്വദേശികളായ ഓരോരുത്തരുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്‌. 
75 പേർക്ക് രോഗമുക്തി 
 അമ്പലവയൽ, മാനന്തവാടി 5 പേർ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ നാല്‌ പേർ വീതം, പൊഴുതന 3, തരിയോട്, തിരുനെല്ലി 2 പേർ വീതം, പുൽപ്പള്ളി, എടവക, മുട്ടിൽ, തൊണ്ടർനാട് സ്വദേശികളായ ഓരോരുത്തരും വീടുകളിൽ ചികിത്സയിലായിരുന്ന  46 പേരുമാണ് രോഗമുക്തരായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top