27 April Saturday

827 പേര്‍ക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

 കൽപ്പറ്റ

ജില്ലയിൽ വ്യാഴാഴ്‌ച  827 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേർ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക്‌  31.84 ആണ്. 12 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 818 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും  ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ നാല് ആക്റ്റീവ് കോവിഡ് ക്ലസ്റ്ററുകൾ  ഉണ്ട് . പൂക്കോട് വെറ്ററിനറി ആൻഡ്‌  ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി, പൂക്കോട് ജവഹർ നവോദയ വിദ്യാലയം, പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ, പുൽപ്പള്ളി പഴശ്ശിരാജ കോളേജ്  എന്നിവിടങ്ങളിലാണ് ക്ലസ്റ്റർ രൂപപ്പെട്ടത്.
ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,40,205 ആയി. 1,35,656 പേർ രോഗമുക്തരായി. നിലവിൽ 2963 പേരാണ് ചികിത്സയിലുള്ളത്.  ഇവരിൽ 2821 പേർ വീടുകളിലാണ്  കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 2979  പേർ ഉൾപ്പെടെ ആകെ 16,120  പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1653 സാമ്പിളുകൾ വ്യാഴാഴ്‌ച  പരിശോധനയ്‌ക്കയച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top