27 April Saturday

ഡ്രൈവിങ്‌ സ്കൂൾ മേഖലയെ 
കുത്തകകൾക്ക് തീറെഴുതരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022
കൽപ്പറ്റ
     ഡ്രൈവിങ്‌ സ്കൂൾ മേഖലയെ കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഡ്രൈവിങ്‌ സ്കൂൾ ഓണേഴ്സ് സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌  കെ എം ലെനിൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌  ബാബു പായിക്കാടൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ കെ വി കുമാരൻ,  വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി കെ തുളസിദാസ് എന്നിവർ സംസാരിച്ചു.  
 ഭാരവാഹികൾ: പി കെ സനോജ് കുമാർ (പ്രസിഡന്റ്‌), സജിത്ത്‌ കൽപ്പറ്റ (വൈസ് പ്രസിഡന്റ്‌), പ്രകാശ് ഓസ്കാർ (സെക്രട്ടറി), റഫീഖ് വില്യാപ്പള്ളി (ജോ. സെക്രട്ടറി),  പ്രശാന്ത് കൽപ്പറ്റ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top