27 April Saturday

സ്‌റ്റുഡന്റ്‌ പൊലീസ് കേഡറ്റ് 
പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

കണിയാരം ഫാ. ജികെഎം ഹയർ സെക്കൻഡറി സ്കൂളിൽ എസ്‌പിസി ഓഫീസ് ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 
മാനന്തവാടി 
   സംസ്ഥാന സർക്കാരിന്റെ  നൂറുദിന കർമ പരിപാടിയുടെ ഭാഗമായി കണിയാരം ഫാ. ജികെഎം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ് പദ്ധതി തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം നടത്തി.  സ്കൂൾ എസ്‌പിസി ഓഫീസ് ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സണ്ണി മഠത്തിൽ അധ്യക്ഷനായി.  മാനന്തവാടി സബ് ഇൻസ്പെക്ടർ ബിജു ആന്റണി എസ് പി സി അനുവദിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് കൈമാറി. മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ പി വി ജോർജ്, വാർഡ് കൗൺസിലർ ഷൈനി ജോർജ്, പ്രിൻസിപ്പൽ എം എ മാത്യു, പിടിഎ പ്രസിഡന്റ്‌ മനോജ് കുമാർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി, ആഭ വിനയ്, വി എ ബൈജു  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top