08 May Wednesday

എം ഡിറ്റ് കരിയര്‍ ഗൈഡന്‍സ് സെൽ കൽപ്പറ്റയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
കല്‍പ്പറ്റ
എം ദാസന്‍ സഹകരണ എന്‍ജിനിയറിങ് കോളജിന്റെ പുതിയ സംരംഭമായ എം ഡിറ്റ് കരിയര്‍ ഗൈഡന്‍സ് ആൻഡ്‌ കൗണ്‍സലിങ് സെല്ലിന്റെ ഓഫീസ് കല്‍പ്പറ്റയിൽ തുറന്നു.  പിണങ്ങോട് റോഡിലെ എൻഎംഡിസി ബിൽഡിങ്ങിൽ  സി കെ ശശീന്ദ്രന്‍ എംഎല്‍എ  ഉദ്ഘാടനം ചെയ്തു. 
വിദ്യാര്‍ഥികളുടെ ഉപരിപഠനം സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ്‌  സെന്ററിന്റെ മുഖ്യലക്ഷ്യമെന്ന്‌ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  വിവിധ എന്‍ജിനിയറിങ് കോളജുകളിലെ കോഴ്‌സുകള്‍ക്ക് ഓപ്ഷന്‍ നല്‍കല്‍, വിദ്യാഭ്യാസ സംബന്ധമായ ഓണ്‍ലൈന്‍ സേവനങ്ങള്‍, എം ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്കുള്ള ബിടെക്, എംടെക്, പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകലിലേക്കുള്ള രജിസ്‌ട്രേഷന്‍, ആര്‍ട്‌സ് ആൻഡ്‌ സയന്‍സ് കോളജുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ എന്നിവ ചെയ്യാവുന്നതാണ്. 
ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചിയും മനോഭാവവും വിലയിരുത്തി ഏത് പഠനശാഖയാണ് തെരഞ്ഞെടുക്കേണ്ടത് എന്നത് സംബന്ധിച്ച് മനശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ സൗജന്യമായി കൗണ്‍സലിങ് നല്‍കും. സംസ്ഥാനത്തെ  പ്രധാന നഗരങ്ങളിലേതുപോലെ കൗണ്‍സലിങ് സെല്‍ സ്ഥാപനങ്ങളുടെ സൗകര്യം വയനാട്ടിലും ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. എം ഡിറ്റിന്റെ  സ്ഥാപനങ്ങളിലേക്കുള്ള പ്രവേശത്തിന്‌  ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് എം ഡിറ്റില്‍ പോകാതെ കൽപ്പറ്റയിലെ സെന്ററിലൂടെ പ്രവേശനം നേടാനാകുമെന്ന്‌ അധികൃതർ പറഞ്ഞു.  എം ദാസന്‍ എന്‍ജിനിയറിങ് കോളജ്‌  പ്രിന്‍സിപ്പൽ ഡോ. പി എം മഹീശന്‍, സെക്രട്ടറി കെ കെ മണി, അസി.പ്രൊഫസര്‍ എം സുധീപ്, അസി. പ്രൊഫ. ഇ ലാലുപ്രസാദ്, മിഥുന്‍ ഉത്തമന്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top