27 April Saturday

മൂന്നാം തവണയും 
മിസ്റ്റർ വയനാടായി ജാസിർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

ജാസിർ തുർക്കി.

 വാളാട് 

മിസ്റ്റർ വയനാട് പട്ടം മൂന്നാംതവണയും കരസ്ഥമാക്കി  മുട്ടിൽ സ്വദേശി ജാസിർ തുർക്കി.   75 കിലോ വിഭാഗത്തിലാണ്‌ നേട്ടം കൈവരിച്ചത്‌. മുൻ കേരള റണ്ണറപ്പ് കൂടിയാണ്‌.  കഴിഞ്ഞ ഏഴിന്‌  തെലങ്കാനയിൽ നടന്ന  മിസ്റ്റർ  ഇന്ത്യ മത്സരത്തിൽ  പങ്കെടുത്തിരുന്നു. കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം ഫൈറ്റ് ക്ലബ് എന്ന പേരിൽ സ്വന്തമായി ജിംനേഷ്യം നടത്തി വരികയാണ് ജാസിർ. ദുബായിലെ പ്രശസ്ത ഫിറ്റ്നസ് ട്രെയ്‌നറും കാസർകോട് സ്വദേശിയുമായ ഷാജി ചിറയിലിനു കീഴിലായിരുന്നു പരിശീലനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top