27 April Saturday

കർഷകസത്യഗ്രഹം 27–-ാം ദിനത്തിൽ കരുത്താർജിച്ച്‌ കർഷക സമരം –- നാളെ വനിതാ ധർണ

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

 കൽപ്പറ്റ

കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി കൽപ്പറ്റയിൽ നടത്തുന്ന ഐക്യദാർഢ്യസത്യഗ്രഹത്തിന്‌ അനുഭാവം പ്രകടിപ്പിച്ച്‌ ജില്ലയിൽ  പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ പ്രകടനവും ധർണയും സജീവം. പഞ്ചായത്ത്‌ തലത്തിൽ സമരസഹായസമിതി രൂപീകരിച്ച്‌ സമരം ശക്‌തിപെടുകയാണ്‌. കർഷകർക്കൊപ്പം തൊഴിലാളികൾ, വിദ്യാർഥികൾ, യുവജനങ്ങൾ, സർവീസ്‌ സംഘടനകൾ എന്നവരെല്ലാം കർഷക സമരത്തിന്‌ വിവിധ ഭാഗങ്ങളിൽ ഐക്യപ്പെടുകയാണ്‌. തിങ്കളാഴ്‌ച  കൽപ്പറ്റയിലെ സമരപന്തലിൽ വനിതാകർഷകർ അഭിവാദ്യമർപ്പിക്കും.‌   കൽപ്പറ്റയിൽ നടക്കുന്ന സത്യഗ്രഹം 26 ദിവസം പിന്നിട്ടു. ശനിയാഴ്‌ചത്തെ സത്യഗ്രഹം അഡ്വ. കെ ഗീവർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു.   എ എം ജോയി അധ്യക്ഷനായി. കെ ശശാങ്കൻ, പി കെ ശശികുമാർ, അമ്പി ചിറയിൽ എന്നിവർ സംസാരിച്ചു. ടി ടി സ്‌കറിയ സ്വാഗതം പറഞ്ഞു.  
    കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർഷക സംഘം മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി മാനന്തവാടി ടൗണിൽ പ്രകടനം നടത്തി.  എം സോമൻ പ്രതിഞ്ജ ചൊല്ലി കൊടുത്തു.
 തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി കാട്ടിക്കുളം ടൗണിൽ ഐക്യദാർഡ്യ പ്രകടനം നടത്തി. പുൽപ്പള്ളിയിൽ സംയുക്തമരസമിതിയുടെ ഐക്യദാർഢ്യധർണ കെ ജെ ദേവസ്യ ഉദ്‌ഘാടനം ചെയ്‌തു.  ടി ജെ ചാക്കോച്ചൻ അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top