27 April Saturday

അതിജീവന പ്രതീകമായി കുടുംബാരോഗ്യകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
ആർദ്രം മിഷന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ്  പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയന്നത്‌.  രണ്ട്‌ പ്രളയങ്ങളുടെ കെടുതികൾ എറ്റുവാങ്ങിയിട്ടും പിന്നോക്കം പോവാതെയാണ്‌ പൊഴുതന പിഎ്ച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നത്‌. ആദ്യപ്രളയത്തിൽ നവീകരണപ്രവൃത്തിക്ക്‌ ശേഷം‌ രണ്ടാം പ്രളയത്തിലും  പിഎച്ച്‌എസിയിൽ വെള്ളം കയറിയിരുന്നു. എന്നാൽ മികച്ച മുൻകരുതലോടെ പിഎച്ച്‌സി സംരക്ഷിക്കുന്നതിൽ പഞ്ചായത്തിനും  ആരോഗ്യവകുപ്പിനും കഴിഞ്ഞു. ഇതിനുള്ള അംഗീകാരം കൂടിയാണ്‌ കുടുംബാരോഗ്യകേന്ദ്രത്തിലേക്കുള്ള ചുവട്‌വെയ്‌പ്‌. പഞ്ചായത്തിന്റെയും എൻഎച്ച്എമ്മിന്റെയും 1.15 കോടി രൂപ ചെലവഴിച്ചാണ് കുടുംബാരോഗ്യകേന്ദ്രം നിർമിച്ചിരിക്കുന്നത്. കൂടാതെ എംഎൽഎ ഫണ്ടിൽനിന്നും 45 ലക്ഷം രൂപയും വികസനത്തിനായി ചെലവഴിച്ചു.  പുതിയ കെട്ടിടങ്ങളിൽ  അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും വർധിച്ചു. ടൈൽസ്‌ പാകിയും  ആധുനിക സൗകര്യങ്ങളൊരുക്കിയും അകവും പുറവും ശുചിയും  ഭംഗിയുള്ളതുമാക്കി.   ലബോറട്ടറി സംവിധാനം നിലവിൽ വന്നു. ഫാർമസി സ്റ്റോർ നവീകരിച്ചു. ശീതീകരണ സംവിധാനം ഏർപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top