26 April Friday

318 പേര്‍ക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
കൽപ്പറ്റ 
   ജില്ലയിൽ 318 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  125 പേർ രോഗമുക്തി നേടി.  ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  18.47 ആണ്.  ഒമ്പത് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 305 പേർക്ക് സമ്പർക്കത്തിലൂടെയാണ്  രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാൾക്കും  ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 12 പേർക്കും രോഗം സ്ഥിരീകരിച്ചു.
    ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,37,828 ആയി. 1,35,183 പേർ രോഗമുക്തരായി. നിലവിൽ 1,569 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,496 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 758 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1542  പേർ ഉൾപ്പെടെ ആകെ 11,894  പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽനിന്ന് 908 സാമ്പിളുകൾ ഞായറാഴ്ച പരിശോധനയ്ക്ക് അയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top