27 April Saturday

അംബേദ്കർ ഗ്രാമം പുതിയിടം കോളനിക്ക്‌ പുതുമുഖം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
തലപ്പുഴ
അംബേദ്കർ ഗ്രാമം പദ്ധതിയിലൂടെ പുതിയിടം ഐച്ച്‌ഡിപി പട്ടികജാതി  കോളനിയിൽ അടിസ്ഥാന സൗകര്യ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ.   
പിന്നോക്കാവസ്ഥയിലുളള പട്ടികജാതി കോളനികളെ ദത്തെടുത്ത് പരിപാലിക്കുന്ന പദ്ധതിയാണ് അംബേദ്കർ ഗ്രാമം . ഒരു കോടി രൂപ മുടക്കിയാണ് കോളനിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്‌. ഒ ആർ  കേളു എംഎൽഎയുടെ അഭ്യർഥന പരിഗണിച്ചാണ്  തവിഞ്ഞാൽ പഞ്ചായത്തിലെ ഈ കോളനിയെ പദ്ധതിയിലുൾപ്പെടുത്തിയത്. 43 കുടുംബങ്ങളിലായി 215 അംഗങ്ങളാണ്‌ ഇവിടെയുള്ളത്‌.  12 വീടുകളുടെ  അറ്റകുറ്റപ്പണികൾ കഴിഞ്ഞു. നടപ്പാത കോൺക്രീറ്റ്, റോഡ് ടാറിങ്ങ്‌ എന്നിവയും പൂർത്തിയായി.  മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന  പദ്ധതിയും അന്തിമഘട്ടത്തിലാണ്‌. കിണറിന്റെ നിർമാണം പൂർത്തിയായി. കുടിവെള്ള ടാങ്കിന്റെ നിർമാണം നടക്കുന്നു. സുരക്ഷാ ഭിത്തി നിർമാണവും ആധുനിക രീതിയിലുള്ള സാംസ്കാരിക നിലയത്തിന്റെ നിർമാണവും ഉടൻ പൂർത്തീകരിക്കും. വഴിയും വെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ വളരെ പിന്നോക്ക നിലയിലായിരുന്ന പുതിയിടം കോളനി നിവാസികൾക്ക് അംബേദ്കർ ഗ്രാമം പദ്ധതി സ്വപ്‌നസാക്ഷാൽക്കാരമാണ്‌. വികസന പ്രവർത്തനങ്ങൾ കോളനിയുടെ മുഖഛായ തന്നെ മാറ്റി. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top