26 April Friday

മിഥുമോൾ അസി. പ്രൊഫസർ; എല്ലക്കൊല്ലിക്ക്‌ അഭിമാനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
കൽപ്പറ്റ 
 പ​ഠി​ച്ചി​റ​ങ്ങി​യ ക​ലാ​ല​യ​ത്തി​ൽ തന്നെ പഠിപ്പിച്ച അധ്യാപകരുടെ കൂടെ അസി. പ്രൊഫസറായി ജോലി ചെയ്യുമ്പോൾ മി​ഥു​മോ​ൾ​ക്ക്​ സ​ന്തോ​ഷ​മേ​റെ.  കലാലയത്തിലെ വിദ്യാർഥികൾക്ക് ഈ ഗുരുനാഥയുടെ ജീവിതം തന്നെയാണ് വലിയ പാഠം. ഊരാളിക്കുറുമ വിഭാഗത്തിൽനിന്ന് കോളേജ് അധ്യാപികയാകുന്ന ആദ്യ വ്യക്തി എന്ന ചരിത്രനേട്ടം മിഥുമോൾ എന്ന പേരിനൊപ്പം ചേർന്നു. പൂതാടി പഞ്ചായത്തിലെ എല്ലക്കൊല്ലി ഊരാളി കോളനിയിലെ ബൊമ്മൻ–-വസന്ത ദമ്പതികളുടെ മകളായ മിഥുമോൾ സോഷ്യോളജി ലക്ചററായാണ് ക​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗോ​ത്ര​വ​ർഗ പ​ഠ​ന​കേ​ന്ദ്ര​മാ​യ ചെ​ത​ല​യ​ത്തെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ട്രൈ​ബ​ൽ സ്റ്റ​ഡീ​സ്​ ആൻഡ് റി​സ​ർ​ച്ചി​ൽ​ (ഐടിഎ​സ്ആ​ർ) നിയമിക്കപ്പെട്ടത്. മൂന്നിന്‌  ജോലിയിലും പ്രവേശിച്ചു.   
  കോ​ള​നി​യി​ലെ പ​രി​മി​ത​ സൗ​ക​ര്യ​ങ്ങളി​ൽ​നി​ന്ന്​  അ​സി. പ്രൊഫ​സ​റാ​യി ച​രി​ത്ര​മെ​ഴു​തു​മ്പോ​ൾ എ​ല്ല​ക്കൊ​ല്ലി​ക്കും നി​റ​ഞ്ഞ അ​ഭി​മാ​നം. ക​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എംഎ സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​യി​ൽ മൂ​ന്നാം റാ​ങ്കു​നേ​ടി മി​ടു​ക്കു​കാ​ട്ടി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ജില്ലയിലെ ആ​ദി​വാ​സി ജ​ന​ത​ക്ക്​ അ​ഭി​മാ​ന​വും പ്ര​ചോ​ദ​ന​വു​മാ​യി മി​ഥു​മോ​ൾ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്.  വാ​കേ​രി സ്കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. പ്ല​സ്​ ടു​വി​ന്​ പു​ൽ​പ്പ​ള്ളി വി​ജ​യ സ്​​കൂ​ളി​ൽ.  ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ചെ​ത​ല​യ​ത്ത്​ ഐടിഎ​സ്ആ​റി​ൽ. അ​വി​ട​ത്തെ ആ​ദ്യ ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​നി. 2019ൽ ​നെ​റ്റ്​ പാ​സാ​യി. കൂ​ടു​ത​ൽ പ​ഠി​ച്ചു​ മു​ന്നേ​റ​ണ​മെ​ന്ന​ല്ലാ​തെ, പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ ഒ​രി​ക്ക​ലും തോ​ന്നി​യി​ട്ടി​ല്ല.  
   പി​എ​ച്ച്ഡി​ എ​ടു​ക്ക​ണം. സി​വി​ൽ സ​ർ​വീ​സ്​ ക​ട​മ്പ ചാ​ടി​ക്ക​ട​ക്ക​ണ​മെ​ന്ന മോ​ഹ​വും മ​ന​സ്സി​ലു​ണ്ട്. അ​തി​നാ​യി പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. കോ​വി​ഡ്​ വ​ന്ന​തോ​ടെ ​കോ​ച്ചി​ങ്​ മു​ട​ങ്ങി.  അ​ത്​ പു​ന​രാ​രം​ഭി​ക്ക​ണമെന്ന് മി​ഥു പറയുന്നു. ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ ഏ​റെ മോ​ശ​മാ​യി​രു​ന്നെ​ങ്കി​ലും പ​ഠി​ക്കാ​ൻ അ​ച്ഛ​നും അമ്മ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു.  അധ്യാപകരായ മുജീബ് റഹ്മാൻ,  ഉബൈദ് വാഫി, ചിത്ര, സബീഷ്, സിറാജ്, ഷംനാസ് എന്നിവരും മുന്നോട്ടുള്ള യാത്രക്ക് ഒരുപാട് സഹായിച്ചു. അ​തു​കൊ​ണ്ടു​ത​ന്നെ നേ​ട്ട​ങ്ങ​ൾ വെ​ട്ടി​പ്പി​ടി​ക്ക​ണ​മെ​ന്ന ​ആ​ഗ്ര​ഹവും മിഥു മ​ന​സ്സി​ലു​റ​പ്പി​ച്ചി​രു​ന്നു. 
സഹോദരി നിഥുമോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പാരാ മെഡിക്കൽ  നഴ്സിങ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. 
 ‘‘ഞങ്ങൾ നാലു മക്കളാണ്. നാലു പേരും പഠിക്കാൻ ഒരുപാട് ആഗ്രഹമുള്ളവരായിരുന്നു. അച്ഛനും അമ്മയും കഷ്ടപ്പെട്ട് ഞങ്ങളെ പഠിപ്പിച്ചു.  ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് ഐടിഎസ്ആറിൽ എത്തിയപ്പോഴാണ് മനസ്സിലായത്. അഞ്ചു വർഷത്തെ പഠനം എല്ലാം മാറ്റിമറിച്ചു’’ –- മിഥു മോൾ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top