26 April Friday

12 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
കൽപ്പറ്റ
ജില്ലയിൽ 12 പേർക്ക് കോവിഡ്. എല്ലാവരും വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്‌. ബംഗളൂരുവിൽ നിന്നെത്തിയ എട്ടുപേർ, കർണാടകയിൽ നിന്നെത്തിയ മറ്റൊരാൾ, വിദേശത്ത് നിന്നെത്തിയ ഒരാൾ,  ഹൈദരബാദിൽ വന്ന ദമ്പതികൾ എന്നിവർക്കാണ്‌ ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. എല്ലാവരെയും കോവിഡ്‌ ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിലെ കോവിഡ്‌ ബാധിതരുടെ എണ്ണം 197 ആയി.  97 പേരാണ് ചികിത്സയിലുള്ളത്‌.  ജില്ലയിൽ 93 പേരും കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് ചികിത്സയിലുള്ളത്‌. ഇതുവരെ 99 പേർ രോഗമുക്തി നേടി.  
രോഗം സ്ഥിരീകരിച്ചവർ
കർണാടകയിൽ നിന്നെത്തിയ കാക്കവയൽ സ്വദേശി(62), ഹൈദരാബാദിൽ നിന്നെത്തിയ പനമരത്തെ യുവദമ്പതിമാർ,  ദുബായിൽ നിന്നുംവന്ന പുൽപ്പള്ളി സ്വദേശി(54),  ബംഗളൂരുവിൽ നിന്നും വന്ന വെള്ളമുണ്ട സ്വദേശി(42), പിലാക്കാവിലെ യുവതി‌(24), പടിഞ്ഞാറത്തറ സ്വദേശി(39), മുട്ടിലെ യുവാവ്‌(22),  മുള്ളൻകൊല്ലിയിലെ(21), അമ്പലവയൽ സ്വദേശി(27), എളുമന്ദം സ്വദേശി (42), പുൽപ്പള്ളി സ്വദേശി (51)എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 
 
നിരീക്ഷണത്തിൽ 3584 പേർ
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിൽ ചൊവ്വാഴ്ച്ച 321 പേർ പുതുതായി നിരീക്ഷണത്തിലായി. 293 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി.  നിലവിൽ ആകെ നിരീക്ഷണത്തിലുള്ളത്‌ 3584 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 11201 സാമ്പിളുകളിൽ 9531 പേരുടെ ഫലം ലഭിച്ചു. ഇതിൽ 9333 നെഗറ്റീവും 198 പോസിറ്റീവുമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top