26 April Friday

എം വി ടോമിയുടെ ആത്മഹത്യ:
കേണിച്ചിറ പൊലീസ് സ്റ്റേഷനിലേക്ക്‌ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

കേണിച്ചിറയിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ടി ബി സുരേഷ് ഉദ്ഘാടനംചെയ്യുന്നു

പുൽപ്പള്ളി
ഇരുളത്ത് അഡ്വ. എം വി ടോമിയുടെ വീട്ടിൽ ജപ്തി നടപടികൾക്ക് വന്ന ബാങ്ക്  അധികൃതരോടൊപ്പം ചേർന്ന് മനുഷ്യത്വരഹിതമായി പെരുമാറിയ കേണിച്ചിറ സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി പി റോയിയുടെയും പൊലീസുകാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ഇരുളം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക്‌ മാർച്ച് നടത്തി. ടോമിയുടെ വീട് ചവിട്ടിപ്പൊളിച്ച പൊലീസ് ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്ക് നടപടിയിൽ മനംനൊന്ത് ആത്മഹത്യചെയ്ത ടോമിയുടെ കടം ബാങ്ക് എഴുതിത്തള്ളുകയും ആശ്രിതർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
മാർച്ച് സിപിഐ എം ജില്ലാകമ്മിറ്റി അംഗം ടി ബി സുരേഷ് ഉദ്ഘാടനംചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം എസ് ജി സുകുമാരൻ അധ്യക്ഷനായി. എ വി ജയൻ, എ ജെ കുര്യൻ, ബെന്നി കുറുമ്പാലക്കാട്ട്, ടി സി ഗോപാലൻ, കെ പി രാമേന്ദ്രൻ എന്നിവർ സംസാരിച്ചു. പി എം ഷാജഹാൻ സ്വാഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top