27 April Saturday

മേപ്പാടി പോളിയിൽ ഐടി തൊഴിൽ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022
കൽപ്പറ്റ
മേപ്പാടി ഗവ. പോളി ടെക്‌നിക്കിൽ തൊഴിലിധിഷ്ഠിത ഐടി പരിശീലനത്തിന് തുടക്കമായി. ഐടി സ്‌കിൽ ഡെവലപ്‌മെന്റ്, റിക്രൂട്ട്‌മെന്റ് രംഗത്തെ പ്രമുഖരായ  ബാബ്ട്രയുമായി ചേർന്നാണ് പോളിയിലെ കംപ്യൂട്ടർ ഹാർഡ്‌വെയർ വിഭാഗം ഫ്രണ്ട് എൻഡ് ഡെവലപ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നത്. 
പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്ന ക്യാമ്പിൽ വിവരസാങ്കേതിക മേഖലയിലെ നൂതന വൈദഗ്‌ധ്യങ്ങൾ വിദ്യാർഥികളെ പരിചയപ്പെടുത്തും. വിദ്യാർഥികളെ മികച്ച ഐടി പ്രൊഫഷണലുകളായി വാർത്തെടുക്കുന്നതിന് പിന്തുണ നൽകുന്നതാണ് രണ്ടാഴ്ചത്തെ പരിശീലനം. മലബാറിൽ ഉയർന്നുവരുന്ന ഐടി തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താനും തൊഴിൽ, നിയമനം മേഖലയിൽ പ്രാവീണ്യവും പരിചയവും നൽകാനും കോഴ്‌സ് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top