26 April Friday
പനമരം ബ്ലോക്ക്

ബോർഡ് യോഗം ബഹിഷ്കരിച്ച്‌ 
എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
 
പുൽപ്പള്ളി
പനമരം ബ്ലോക്ക് പഞ്ചായത്ത്‌ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച്‌ എൽഡിഎഫ്‌. ബുധനാഴ്‌ച ചേർന്ന ബോർഡ്‌ യോഗമാണ്‌ ബഹിഷ്‌കരിച്ചത്‌. ബ്ലോക്കിന്‌ കീഴിലുള്ള  പുൽപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡിന്റെ  ശിലാസ്ഥാപനം എൽഡിഎഫ് അംഗങ്ങളെ അറിയിക്കാതെ കോൺഗ്രസ്‌ മേളയാക്കി മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.  കിഫ്ബി ഫണ്ടിൽ  1.79 കോടി രൂപ വിനിയോഗിച്ചുള്ള  വാർഡ് നിർമാണത്തിന്റെ ശിലാസ്ഥാപനമാണ്‌ കോൺഗ്രസ് മേളയാക്കിയത്‌. 
എൽഡിഎഫ് അഗങ്ങളായ സജേഷ് സെബാസ്റ്റ്യൻ,  ഇ കെ ബാലകൃഷ്ണൻ, നിഖില പി ആന്റണി, കലേഷ് സത്യാലയം എന്നിവരാണ് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top