02 May Thursday

വയാേജനങ്ങൾക്ക്‌ വിനോദ യാത്ര

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
കൽപ്പറ്റ
 ജില്ലാ ജനമൈത്രി പൊലീസ് വയോജനങ്ങൾക്കായി  വിനോദയാത്ര സംഘടിപ്പിച്ചു. മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ നെടുങ്കരണ പ്രദേശത്തെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാരാണ്  കർളാട് തടാകത്തിലേക്ക്‌  വിനോദയാത്ര നടത്തിയത്. ബോട്ട് സവാരിയും ചങ്ങാട സവാരിയും നടത്തിയ ശേഷം തടാകക്കരയിൽ ഒത്തുകൂടി വിവിധ കലാപരിപാടികളിലും  പങ്കാളികളായി. മേപ്പാടി പൊലീസ് സ്റ്റേഷൻ സബ്‌ ഇൻസ്പെക്ടർ സിറാജ് വിനോദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പടിഞ്ഞാറത്തറ  സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി എൻ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജനമൈത്രി ജില്ലാ അസി.നോഡൽ ഓഫീസർ കെ എം ശശിധരൻ അധ്യക്ഷനായി.  ഡിടിപിസി കർളാട് പ്രോജക്ട് മാനേജർ സുമ ദേവി സംസാരിച്ചു. സീനിയർ സിവിൽ ഓഫീസർ കെ മുജീബ് സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ കെ വിനോദ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top