27 April Saturday
വഴിയോര കച്ചവടം

വെൻഡിങ്‌ കമ്മിറ്റി പഞ്ചായത്തുകളിലും രൂപീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
 
കൽപ്പറ്റ 
വഴിയോരക്കച്ചവടക്കാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ വെൻഡിങ്‌ കമ്മിറ്റി പഞ്ചായത്തുകളിലും രൂപീകരിക്കണമെന്ന്‌ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. നിലവിൽ കോർപറേഷനുകളിലും നഗരസഭകളിലും മാത്രമാണ്‌ കമ്മിറ്റികളുള്ളത്‌. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ പഞ്ചായത്ത്‌ തലത്തിലും കമ്മിറ്റി വേണം.  ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന തൊഴിലാളികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ വാസുദേവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ജനാർദനൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  അക്‌ബർ കാനത്ത്‌ ‌, എം മധു എന്നിവർ സംസാരിച്ചു. വി കെ ചിത്രാംഗദൻ സ്വാഗതവും വി അഷ്‌റഫ്‌ നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ:
വി അഷ്‌റഫ്‌(പ്രസിഡന്റ്‌), വി കെ ചിത്രാംഗദൻ, മഞ്ജു മുത്തു, ഷൈനി മാത്യു(വൈസ്‌ പ്രസിഡന്റ്‌), എം ജനാർദനൻ(സെക്രട്ടറി), കെ വാസുദേവൻ, അനീഷ്‌ ബേബി(ജോയിന്റ്‌ സെക്രട്ടറി), ട്രഷറർ: ഷാഹുൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top