08 May Wednesday

ജല പരിശോധന നിരക്കുകളിൽ പ്രത്യേക പാക്കേജ്

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കൽപ്പറ്റ 
ജില്ലയിലെ കേരള വാട്ടർ അതോറിറ്റിക്ക് കീഴിലുള്ള വാണിജ്യ ആവശ്യങ്ങൾക്ക് ലൈസൻസിനായുള്ള ജലപരിശോധന നിരക്കുകളിൽ പ്രത്യേക പാക്കേജ്. 1590 രൂപയാണ് പുതിയ നിരക്ക്. പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ഓരോരോ ഘടകങ്ങൾ മാത്രമായി കുറഞ്ഞ നിരക്കിലും പരിശോധിക്കാം. 24 ഘടകങ്ങൾ ഈ നിലയിൽ പരിശോധിക്കാവുന്നതാണ്. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കുള്ള പരിശോധന ഫീസ് ഗാർഹിക ഉപഭോക്താക്കൾക്കുള്ള നിലവിലെ നിരക്കായ 850 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.
വാട്ടർ അതോറിറ്റിയുടെ കൽപ്പറ്റ, മാനന്തവാടി, അമ്പലവയൽ എന്നിവിടങ്ങളിലുള്ള ലാബുകൾ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾക്ക് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസ് ആൻഡ്‌ കാലിബ്രേഷൻ (എൻഎബിഎൽ) സർട്ടിഫിക്കറ്റോടെ പ്രവർത്തിക്കുന്നവയാണ്. ഉപഭോക്താക്കൾക്ക് ഓൺലൈനായി ഫീസ് അടച്ച് പരിശോധന നടത്താം. ഭൗതിക രാസ പരിശോധനയ്ക്കുള്ള വെള്ളം രണ്ട്‌ ലിറ്റർ ശുദ്ധമായ കാനിലോ, ബോട്ടിലിലോ ബാക്റ്റീരിയോളജിക്കൽ പരിശോധനകൾക്കായി 100 മില്ലി ലിറ്ററിൽ കുറയാത്ത വെള്ളം  അണുവിമുക്തമായ പാത്രത്തിലുമാണ് ശേഖരിച്ച് ലാബിൽ എത്തിക്കേണ്ടത്. 
പരിശോധന റിപ്പോർട്ട് മൂന്ന് മുതൽ അഞ്ച് ദിവസങ്ങൾക്കകം ഓൺലൈനായോ നേരിട്ടോ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04936 293752 (കൽപ്പറ്റ), 04935 294131 (മാനന്തവാടി), 04936 288566 (അമ്പലവയൽ), 8289940566 (അസിസ്റ്റന്റ് എൻജിനിയർ).
പാക്കേജുകളും നിരക്കുകളും:
ഗാർഹികം:- ബാക്റ്റീരിയോളജിക്കൽ 500 രൂപ, ഫുൾ ടെസ്റ്റ് 850 രൂപ.  
വാണിജ്യം-: ഫിസിക്കൽ 650 രൂപ, ബാക്റ്റീരിയോളജിക്കൽ 625 രൂപ, സ്പെഷ്യൽ പാക്കേജ് 1590 രൂപ, വിശദമായ രാസ പരിശോധന 2490 രൂപ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top