08 May Wednesday

സന്താനഗോപാല മഹാവിഷ്ണു ക്ഷേത്രം ഉത്സവം ഇന്ന്‌ മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
മുട്ടിൽ
മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഉത്സവം  ആറ് മുതൽ പന്ത്രണ്ട് വരെ നടത്തുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രത്യേക പൂജകൾ, വിവിധ കലാപരിപാടികൾ, താലപ്പൊലി ഘോഷയാത്ര എന്നിവ ഉണ്ടാവും. ഏഴിന് ഉത്സവത്തിന് കൊടിയേറും. കൊടിയേറ്റത്തിനുശേഷം ചാക്യാർ കൂത്ത്, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ എന്നിവ നടക്കും. എട്ടിന്  പ്രത്യേക പൂജകളും വിവിധ കലാപരിപാടികളും. ‌ പത്തിന്‌ താലപ്പൊലി ഘോഷയാത്ര. 12ന്‌  രാവിലെ ഒമ്പതിന് ആറാട്ടെഴുന്നള്ളിപ്പുണ്ടാവും. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എം പി അശോക് കുമാർ, വൈസ്‌ പ്രസിഡന്റ്‌ രാംദാസ് കളത്തിൽ, ഭരണസമിതിയംഗങ്ങളായ സുന്ദർരാജ് എടപ്പട്ടി, കെ ചാമിക്കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top