26 April Friday

നല്ലൂർനാട് ട്രൈബൽ ആശുപത്രിയിൽ ന്യൂട്രോപീനിയ വാർഡ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
കൽപ്പറ്റ
നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രിയിലെ ക്യാൻസർ കെയർ യൂണിറ്റിന്റെ ഭാഗമായി  നിർമിച്ച ന്യൂട്രോപീനിയ വാർഡ്‌ തുറന്നു. കീമോതെറാപ്പി എടുക്കുന്നവരിൽ രക്താണുക്കൾ കുറയുന്ന ന്യൂട്രോപീനിയ എന്ന അവസ്ഥയുളളവരെ കിടത്തി ചികിത്സിക്കുന്നതിനാണ്‌   ന്യൂട്രോപീനിയ വാർഡ് സജ്ജമാക്കിയത്‌. പത്ത്‌ ലക്ഷം രൂപ ചെലവിൽ മൾട്ടി പാരാ മോണിറ്റർ സംവിധാനത്തോടെയുള്ള പത്ത്‌ ബെഡുകൾ ഒരുക്കിയിട്ടുണ്ട്.
 മൂന്നര ലക്ഷം രൂപ ചെലവിട്ട്‌ വാർഡിന്റെ നവീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അധിക ഡോക്ടറുടെ സേവനവും വാർഡിൽ ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ എട്ട്‌ ഡോക്ടറുടെയും ഒമ്പത്‌ സ്റ്റാഫ് നഴ്സുമാരുടെയും സേവനം ലഭ്യമാകും.
ന്യൂട്രോപീനിയ വാർഡ്‌  ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. ഡിഎംഒ ഇൻ ചാർജ് ഡോ. പി ദിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്തംഗം കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ വി വിജോൾ, പി കല്യാണി, വാർഡ് മെമ്പർ ബ്രാൻ അഹമ്മദ് കുട്ടി, ആശുപത്രി സൂപ്രണ്ട് ഡോ. ആൻസി മേരി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top