26 April Friday
പ്രതിരോധത്തിൽ വിട്ടുവീഴ്‌ചയില്ല

മാനന്തവാടി താലൂക്കിൽ നിരോധനാജ്ഞ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കൽപ്പറ്റ
കോവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ നിരോധനാജ്ഞ. കോവിഡ്‌ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായാണ്‌ കലക്ടർ അദീല അബ്ദുള്ള  144 പ്രഖ്യാപിച്ചത്‌. തിങ്കളാഴ്‌ച രാത്രി‌ മുതൽ നിരോധനാജഞ നിലവിൽ വന്നു. 10 വരെയായണ്‌ നിരോധനാജ്ഞ. 
മാനന്തവാടി നഗരസഭ, തവിഞ്ഞാൽ, തിരുനെല്ലി, എടവക, വെള്ളമുണ്ട, തൊണ്ടർനാട്‌, പനമരം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ മാനന്തവാടി താലൂക്ക്‌. തവിഞ്ഞാൽ പഞ്ചായത്തിലെ വളാട്‌ ഉണ്ടായ കോവിഡ്‌ സമൂഹവ്യാപനം താലൂക്കിനെയാകെ ബാധിച്ചു. താലൂക്കിലെ മറ്റ്‌ ഭാഗങ്ങളിലും വാളാട്‌ സമ്പർക്കത്തിൽ കോവിഡ്‌ പോസിറ്റീവ്‌ റിപ്പോർട്ട്‌ ചെയ്‌തു.   താലൂക്ക്‌ പരിധിയിൽ കർശന നിയന്ത്രണങ്ങളാണ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top