26 April Friday
ഫോർട്ടിഫൈഡ് അരി

ഇനി റേഷനരി പോഷകസമൃദ്ധം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

 കൽപ്പറ്റ

ജില്ലയിലെ മുഴുവൻ റേഷൻ കടകളിലൂടെയും ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യും.  മട്ട ഒഴികെയുള്ള അരിയായിരിക്കും സമ്പുഷ്ടീകരിച്ച്‌  നൽകുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്‌ച കൽപ്പറ്റയിൽ മന്ത്രി ജി ആർ അനിൽ  നിർവഹിക്കും. 
സംസ്ഥാനത്ത് ആസ്പിരേഷൻ ജില്ലയായ വയനാട്ടിൽ മാത്രമാണ് എല്ലാ കാർഡുടമകൾക്കും ഫോർട്ടിഫൈഡ്  അരി നൽകുന്നത്‌. നിലവിലുള്ള അരിയുടെ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പൂർണമായും ഫോർട്ടിഫൈഡ് അരി  വിതരണം ചെയ്യും.  കേന്ദ്ര, സംസ്ഥാന  ഭക്ഷ്യ പൊതുവിതരണ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്‌. ഉപഭോക്താക്കൾക്ക് ഇ- പോസ് മെഷിനിൽ മുൻ നിശ്ചയിച്ച അളവ് പ്രകാരമായിരിക്കും  അരി വിതരണം ചെയ്യുക.  അരിക്ക് പ്രത്യേക തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കില്ല.  കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് നേരിടാൻ സപ്ലൈകോ മുഖേന മൈക്രോ ന്യൂട്രിയന്റ്‌സ് അടങ്ങിയ അരി നിലവിൽ അങ്കണവാടികളിലൂടെയും വിദ്യാലയങ്ങളിലൂടെയും  വിതരണം ചെയ്യുന്നുണ്ട്‌.  
 
മന്ത്രി ജി ആർ അനിൽ
നാളെ  ജില്ലയിൽ
കൽപ്പറ്റ
മന്ത്രി ജി ആർ അനിൽ വ്യാഴാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സമ്പുഷ്ടീകരിച്ച അരിയുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കൽപ്പറ്റയിൽ പുതുതായി നിർമിച്ച സപ്ലൈകോ പിഡിഎസ് ഡിപ്പോയുടെ ഉദ്ഘാടനവും  ഉപഭോക്തൃ ബോധവൽക്കരണ കലാജാഥയുടെ സംസ്ഥാന തല ഉദ്ഘാടനവും നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top