08 May Wednesday

പ്രചാരണം കൊഴുപ്പിച്ച്‌ എൽഡിഎഫ്‌

സ്വന്തം ലേഖികUpdated: Wednesday Dec 2, 2020
 
കൽപ്പറ്റ
തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ 10ന്‌ നടക്കുന്ന തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ  എൽഡിഎഫ്‌ കുതിക്കുന്നു. ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥികളുടെ രണ്ടാംഘട്ട വാഹനപ്രചാരണ ജാഥകൾ തുടങ്ങി. പുൽപ്പള്ളി, മുള്ളൻകൊല്ലി, ചീരാൽ, മേപ്പാടി  ഡിവിഷനുകളിലെ സ്ഥാനാർഥി പര്യടനം ബുധനാഴ്‌ച തുടങ്ങും.  പഞ്ചായത്ത്,  ബ്ലോക്ക്‌, ‌ സ്ഥാനാർഥികളുടെ പ്രചാരണവും   പുരോഗമിക്കുകയാണ്‌. പഞ്ചായത്തടിസ്ഥാനത്തിൽ  വീടുകൾ കയറിയുള്ള പ്രചാരണം ഏതാണ്ട്‌ പൂർത്തിയായി.   സ്‌ക്വാഡ്‌ പ്രവർത്തനവും പുരോഗമിക്കുന്നു. 
അതേ സമയം വിമത പ്രശ്‌നവും അഭ്യന്തരതർക്കങ്ങളും   യുഡിഎഫിന്‌ തലവേദനയാവുകയാണ്‌. ‌  മൂന്ന്‌ നഗരസഭകളിലും പഞ്ചായത്തുകളിലുമെല്ലാം ഔദ്യോഗിക സ്ഥാനാർഥികൾക്ക്‌ വിമതർ കനത്ത വെല്ല്‌ വിളിയാകുന്നുണ്ട്‌. പ്രമുഖർക്കെതിരെയും  വിമതരുണ്ട്‌.  സ്ഥാനാർഥി നിർണയത്തിലുള്ള അതൃപ്‌തിയിൽ അണികളും  ‌ നിഷ്‌ക്രിയരാണ്‌. 
അതേസമയം  അവശർ  മുതൽ മധ്യവർഗക്കാർവരെയുള്ള ആബാലവൃദ്ധവും  സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തൃപ്‌തരാണ്‌. നാടിന്റെ പശ്‌ചാത്തല സൗകര്യ വിപുലീകരണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ മുഴുവൻ ജനങ്ങൾക്കും പ്രയോജനം ചെയ്യുന്നതാണ്‌.  ഇക്കാര്യങ്ങളിലൂന്നിനിന്നാണ്‌ എൽഡിഎഫ്‌ പ്രചാരണം. സർകാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിനെതിരെയുള്ള ആക്ഷേപവും വോട്ടർമാർക്കിടയിലുണ്ട്‌.   ജില്ലാ പഞ്ചായത്ത്‌ ഉൾപ്പെടെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും പൂർവാധികം ശക്തിയോടെ തിരിച്ചെത്താനുള്ള ഉറച്ച കാൽവെയ്‌പുകളാണ്‌ എൽഡിഎഫിനെ നയിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top