26 April Friday

വൈദ്യുതി നിയമഭേദഗതി ബിൽ 
പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021
കൽപ്പറ്റ
വൈദ്യുതിമേഖല സ്വകാര്യവൽക്കരിക്കാനുള്ള വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന്‌ കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  
ഇന്ത്യയിലെ സാമാന്യ ജനങ്ങൾക്ക് വൈദ്യുതി നിരക്ക് കൂട്ടാൻ ഇടവരുത്തുന്നതാണ്‌ നടപടി. കേന്ദ്രസർക്കാരിന്റെ കോർപറേറ്റ്  അനുകൂല നയങ്ങളുടെ തുടർച്ചയാണ് ഈ തീരുമാനവും.  പൊതുമേഖലയിലുള്ള വൈദ്യുതി ബോർഡിനെ തകർക്കുന്ന നീക്കത്തിൽനിന്ന്‌ സർക്കാർ പിൻവാങ്ങണം. ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ(ഇഇഎഫ്‌ഐ)  വർക്കിങ്‌ കമ്മിറ്റി അംഗം ഡോ. എം ജി സുരേഷ് കുമാർ ഉദ്ഘാടനംചെയ്‌തു.  സംഘടനയുടെ സംസ്ഥാന നേതാക്കളായ  ടി എ ഉഷ, ബി ഹരികുമാർ, ഇ മനോജ്, മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: പി മനോഹരൻ (പ്രസിഡന്റ്‌), കെ എ പ്രകാശൻ (സെക്രട്ടറി), സി പി സുധീഷ്‌ (വർക്കിങ്‌ പ്രസിഡന്റ്), റോളി ജോൺ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top