27 April Saturday

ഊർജോത്സവം:
പുരസ്‌കാര 
വിതരണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
കൽപ്പറ്റ 
ഊർജവകുപ്പിന്‌ കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്റർ ഊർജ സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി വിദ്യാലയങ്ങളിൽ നടപ്പാക്കിയ സ്മാർട്ട് എനർജി പ്രോഗ്രാം രണ്ട് വർഷങ്ങളിലായി നടത്തിയ ഊർജോത്സവത്തിൽ വിജയികളായവർക്കുള്ള പുരസ്‌കാരം വിതരണംചെയ്തു. കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം എം  മുഹമ്മദ് ബഷീർ ഉദ്ഘാടനംചെയ്തു. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ഡയറക്ടർ സി കെ വിഷ്ണുദാസ് അധ്യക്ഷനായി. ചടങ്ങിൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ മികച്ച വിജയവും നേടിയ അതിരാറ്റുകുന്ന് ഗവ. ഹൈസ്‌കൂളിലെ വിഷ്ണുപ്രിയ, ആദിത്യ ബിജു എന്നിവരെ ആദരിച്ചു. 
സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോ -ഓർഡിനേറ്റർ സി ജയരാജൻ, ജോ. കോ-ഓർഡിനേറ്റർ പി കെ സാജിദ്, ജില്ലാ സയൻസ് ക്ലബ് അസോസിയേഷൻ സെക്രട്ടറി കെ രാജേഷ്, ടി അശോകൻ, ചന്ദ്രശേഖരൻ, സാരംഗി ചന്ദ്ര, ശലഭ ഗോവിന്ദ്, കെ എസ് സരിത, പി നിരഞ്ജന എന്നിവർ സംസാരിച്ചു.  -

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top