27 April Saturday

വയോജനങ്ങൾക്ക്‌ വിനോദയാത്രയൊരുക്കി 
ജനമൈത്രി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
കൽപ്പറ്റ 
കർളാട് തടാകത്തിന്റെ ഭംഗി ആസ്വദിച്ച്‌ അമ്പലവയൽ സറ്റേഷൻ പരിധിയിലെ വയോജനങ്ങൾ.  ജില്ലാ  ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരൻമാർക്കായി സംഘടിപ്പിച്ച ഉല്ലാസയാത്ര വേറിട്ട അനുഭവമായി. തടാകത്തിൽ ബോട്ട് സവാരിയും ചങ്ങാട സവാരിയും നടത്തിയശേഷം തടാകക്കരയിൽ അവർ പാട്ടും നൃത്തവുമായി ഒത്തുകൂടി. 
മുതിർന്നവർക്കായി ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ വിവിധ പ്രദേശങ്ങളിലുള്ള മുതിർന്ന പൗരന്മാർക്കായാണ്‌ യാത്ര സംഘടിപ്പിച്ചത്‌.  പൊലീസുദ്യോഗസ്ഥരും കൂടെ ചേർന്ന് പരിപാടികളിൽ പങ്കാളികളായി. കൽപ്പറ്റ എഎസ്‌പി തപോഷ് ബസുമതാരി  യാത്ര ഉദ്ഘാടനംചെയ്തു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ സബ്‌ ഇൻസ്പെക്ടർ  മുരളീധരൻ അധ്യക്ഷനായി.  സുമാദേവി സംസാരിച്ചു. ജനമൈത്രി  ജില്ലാ അസി. നോഡൽ ഓഫീസർ കെ എം ശശിധരൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ ടി സുമേഷ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top