08 May Wednesday

ചീരാൽ മേഖലയിൽ 
കാട്ടാനശല്യം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
ബത്തേരി
ചീരാൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷം. നൂൽപ്പുഴ വനമേഖലയുമായി അതിർത്തി പങ്കിടുന്ന വില്ലേജിലെ മുണ്ടക്കൊല്ലി കണ്ടർമല മുതൽ തമിഴ്‌നാട്‌ അതിർത്തിയായ നമ്പ്യാർകുന്ന്‌ വരെയുള്ള  ഭാഗങ്ങളിലാണ്‌ കാട്ടാനകൾ നാട്ടിലിറങ്ങുന്നത്‌. നിരവധി കർഷകരുടെ വിളകളാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ നശിപ്പിച്ചത്‌.
 പുതുശേരി ഷണ്മുഖൻ, പുതുശേരി ജയപ്രകാശ്‌, പുതുശേരി രാജശേഖരൻ, വരിക്കേരി നിജേഷ്‌, വരിക്കേരി രുക്‌മിണി, വരി്ക്കേരി കുഞ്ഞിരാമൻ, പാർവതി, സന്തോഷ്‌, വിശ്വനാഥൻ, മാന്തണ പുരുഷു, സുമിത്ര, ചന്ദ്രിക, അയിനിപ്പുര രാഘവൻ, കമ്പക്കൊടി ശങ്കരൻകുട്ടി, അരകുഞ്ചി വിശ്വനാഥൻ, നമ്പ്യആർകുന്ന്‌ ജോസ്‌ സെബാസ്‌റ്റ്യൻ, ചുണ്ടാലക്കുന്ന്‌ വാസു, കോഴിപ്പാടത്ത്‌ ശോഭൻ, പാട്ടത്ത്‌ ചന്ദ്രൻ, വാസു, കുട്ടികൃഷ്‌ണൻ, ചരിച്ചിൽ ശാരദ തുടങ്ങിയ കർഷകരുടെ നെല്ല്‌, വാഴ, തെങ്ങ്‌,  കവുങ്ങ്‌, ഏലം തുടങ്ങിയ വിളകൾ നശിപ്പിച്ചു. കൂട്ടത്തോടെ സ്ഥിരമായി നാട്ടിലിറങ്ങുന്ന കാട്ടാനകളെ കുങ്കി ആനകളെ ഉപയൊഗിച്ച്‌ കാട്ടിലേക്ക്‌ തുരത്തണമെന്ന്‌ സർവകക്ഷി ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പി എ അഫ്‌സൽ അധ്യക്ഷനായി. പി എം ജോയി, എം പി രാജൻ, പി ഷണ്മുഖൻ, സി ഗോപാലകൃഷ്‌ണൻ, എസ്‌ രാധാകൃഷ്‌ണൻ, എ മുരളീധരൻ, മണി പൊന്നോത്ത്‌, കെ ഒ ഷിബു, ചോലക്കൽ ജമീല, മാഞ്ചേരി ചന്ദ്രൻ, വി സുശീല എന്നിവർ സംസാരിച്ചു. മാസങ്ങൾക്ക്‌ മുമ്പ്‌ കടുവ നാട്ടിലിറങ്ങി നിരവധി വളർത്തുമൃഗങ്ങളെ കൊന്നുഭക്ഷിച്ച പ്രദേശങ്ങളിലാണ്‌ കാട്ടാനകളും ഭീതിവിതയ്‌ക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top