26 April Friday

എളമരം കരീമിന്റെ 
സസ്‌പെന്‍ഷനിൽ 
പ്രതിഷേധിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
തൃശൂർ
പാർലമെന്റിൽ കർഷകമാരണ ബില്ല് ചർച്ച കൂടാതെ പാസാക്കുന്നതിനെ ചോദ്യം ചെയ്ത സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി  എളമരം കരീം എം പി അടക്കം 12 പേരെ പാർലമെന്റിൽനിന്നും സസ്പെൻഡ്‌ ചെയ്‌ത നടപടിയിൽ പ്രതിഷേധിക്കണമെന്ന്‌ സിഐടിയു ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. 
 കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ  കേന്ദ്രസർക്കാർ നിർബന്ധിതരായി.  ലേബർ കോഡുകളും പൗരത്വ നിരോധന നിയമവും പിൻവലിക്കണമെന്ന ആവശ്യം ശക്തമാണ്‌.  തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്കിന്റെ പ്രഖ്യാപനം വരാനിരിക്കുന്ന സന്ദർഭത്തിലാണ്‌  പാർലമെന്റിന്റെ ഈ സമ്മേളനം തീരുംവരെ എളമരം കരീമിനെ സസ്പെൻഡ്‌ ചെയ്തിരിക്കുന്നത്‌.
തൊഴിലാളികളുടെ പ്രതിരോധവും അർത്ഥപൂർണമായ ചർച്ചയും ഒഴിവാക്കി പാർലമെന്റിനെ ഏകപക്ഷീയ തീരുമാനങ്ങളുടെ വേദിയാക്കാനുള്ള ആർഎസ്‌എസ്‌, ബിജെപി ഗൂഢതന്ത്രമാണ് ഈ നടപടി.  ജനാധിപത്യമര്യാദകളെ കാറ്റി  പറത്തി ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന മോഡി സർക്കാരിന്റെ നടപടിക്കെതിരെ   പരമാവധി കേന്ദ്രങ്ങളിൽ   പ്രകടനം സംഘടിപ്പിക്കാൻ സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ,  സെക്രട്ടറി യു പി ജോസഫ് എന്നിവർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top