26 April Friday

ചാലക്കുടിയിൽ പരക്കെ മഴ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020
ചാലക്കുടി
 ചാലക്കുടിയിൽ  പലയിടത്തും വെള്ളക്കെട്ടുണ്ടായി. ചാലക്കുടിപ്പുഴയിലെ ജലവിതാനത്തിന് വലിയ മാറ്റമുണ്ടായിട്ടില്ല. വനത്തിൽ മഴ കുറവായതിനാലാണത്. ചാലക്കുടി നഗരത്തിൽ 28 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ പെരിങ്ങൽക്കുത്തിൽ 2 മില്ലിമീറ്റർ മഴ മാത്രമാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലും നീരൊഴുക്ക് വലിയ തോതിൽ കൂടിയിട്ടില്ല. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് തുറന്നു വച്ചിരിക്കുന്ന ഷട്ടറുകൾക്ക് 3 അടി താഴെയാണ്. വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളിലൂടെ വരുന്ന വെള്ളം മാത്രമാണ് പുഴയിലൂടെ ഒഴുകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top