27 April Saturday

വിദ്യാർഥികൾക്കായി നാനോ ഫിലിം മത്സരം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021
തൃശൂർ 
ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി  "എച്ച്ഐവിയെ തടയാം' എന്ന വിഷയത്തിൽ നാനോ ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ്‌ മത്സരം നടത്തുന്നത്‌. നാനോ ഫിലിമുകൾ MP4 ഫോർമാറ്റിൽ ഉള്ളതും 30 മുതൽ 60 സെക്കൻഡ്‌ വരെ സമയ പരിധിയുള്ളതുമായിരിക്കണം. സൃഷ്ടികൾ iecthrissur@gmail.com എന്ന ഇ മെയിലിൽ  ഡിസംബർ 20 വരെ അയക്കാം.  ഫോൺ; 8078181002,9946211528.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top