27 April Saturday

ബിഎസ്എൻഎൽ ഐപിടിവി സർവീസ് വിപുലീകരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
തൃശൂർ 
ഇന്റർനെറ്റ്‌ പ്രോട്ടോകോൾ ടെലിവിഷൻ സേവനം വിപുലീകരിക്കാനൊരുങ്ങി ബിഎസ്എൻഎൽ. ബിഎസ്‌എൻഎല്ലിനോപ്പം ഭൂമികയും സിനിസോഫ്റ്റും ചേർന്നാണ് പുതിയ സാങ്കേതികവിദ്യ ഒരുക്കുന്നതെന്ന്‌ പ്രിൻസിപ്പൽ ജനറൽ മാനേജർ വി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാരത് ഫൈബർ ഇന്റർനെറ്റ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തിൽ നിലവിലുള്ള വോയിസ് കോളിന്  പുറമെ ഐപിടിവി കൂടി ചേരുമ്പോൾ ബിഎസ്‌എൻഎൽ ട്രിപ്പിൾ പ്ലേ സർവീസ്‌ ലഭിക്കും. 
ബിഎസ്‌എൻഎൽ ഫൈബർ നെറ്റ്‌വർക്ക്‌ ഉപയോക്താക്കൾക്ക്‌ മാത്രമാണ്‌ സേവനം ലഭിക്കുക. ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന സമയത്ത്‌ തന്നെ ഐപിടിവിയും ഫോൺകോൾ സൗകര്യവും   ലഭിക്കും. ഇതിന്‌ സെറ്റ്‌ ടോപ്പ്‌ ബോക്സ്‌സ്‌ ആവശ്യമില്ല. ആൻഡ്രോയിഡ് ടി വിയിൽ നേരിട്ടും മറ്റുള്ള ടിവികളിൽ ആൻഡ്രോയിഡ് സ്റ്റിക്ക്, ആൻഡ്രോയിഡ്ബോക്സ് ആമസോൺ ഫയർ സ്റ്റിക്ക് ഇവയിലേതെങ്കിലും ഉപയോഗിച്ചും സംവിധാനം ലഭിക്കും. നിലവിൽ ജില്ലയിലെ 42 എക്‌സ്‌ചേഞ്ചുകളിൽ ഐടിവി സംവിധാനം ലഭ്യമാണ്‌.  വിവരങ്ങൾക്ക്‌ 9400022440 എന്ന നമ്പറിൽ IPTV എന്ന്‌ വാട്‌സ്‌അപ്പ്‌ സന്ദേശം നൽകണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top