27 April Saturday

സിപിഐ എം ധർണകളിൽ വൻപങ്കാളിത്തം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

വെള്ളാങ്ങല്ലൂർ നോർത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ കമ്മിറ്റി അംഗം പി ആർ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
കേരളത്തിന്റെ വികസനത്തിന്‌ തടസ്സം നിൽക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനും വർഗീയതക്കുമെതിരെ സി പിഐ എം  സംഘടിപ്പിക്കുന്ന പ്രതിഷേധധർണകൾ തുടരുന്നു. വിവിധ ലോക്കൽകമ്മിറ്റികളിൽ നടക്കുന്ന ധർണകളിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.
നന്തിപുലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ധർണ  ജില്ല പഞ്ചായത്ത്‌ അംഗം പി എസ് വിനയൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബെന്നി ചാക്കപ്പൻ അധ്യക്ഷനായി. കെ ജെ ഡിക്സൻ, എം വി സതീഷ് ബാബു, വരന്തരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ് അജിത സുധാകരൻ, വി ആർ ബൈജു, കെ എസ് സ്വരാജ് എന്നിവർ സംസാരിച്ചു. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ  നിന്നും   ഇംഗ്ലീഷ്  സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വി ആർ അഞ്ജുവിനെ  അഭിനന്ദിച്ചു.
ചാലക്കുടി വെസ്റ്റ് ലോക്കൽ കമ്മിറ്റി  നേതൃത്വത്തിൽ ആര്യങ്കാലയിൽ കുടുംബ സംഗമം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി എ രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ഭവാനി രാജൻ അധ്യക്ഷയായി. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ, ജിൽ ആന്റണി, എ എം ഗോപി, വി പി ഷാജഹാൻ എന്നിവർ സംസാരിച്ചു.
വെള്ളാങ്കല്ലൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ നടന്ന ധർണ ജില്ലാ കമ്മിറ്റി അംഗം കെ വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി ആർ രതീഷ്, കെ ഉണ്ണികൃഷ്ണൻ, ചന്ദ്രിക ശിവരാമൻ, വി ആർ സുരേഷ് എന്നിവർ സംസാരിച്ചു.
വെള്ളാങ്ങല്ലൂർ നോർത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച  ധർണ ജില്ലാ കമ്മിറ്റി അംഗം   പി ആർ  വർഗീസ്   ഉദ്ഘാടനം ചെയ്തു. ലോക്കൽ  സെക്രട്ടറി എം കെ മോഹനൻ അധ്യക്ഷനായി . ഏരിയാ സെക്രട്ടറി ടി കെ സന്തോഷ്, ഷാജി നക്കര,  ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ,  എം എസ്‌ രഘുനാഥ്  തുടങ്ങിയവർ സംസാരിച്ചു.
പുതുക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടന്ന  ധർണ  ജില്ലാ കമ്മിറ്റി അംഗം കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം എ ഫ്രാൻസിസ് അധ്യക്ഷനായി. കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി  എൻ വി വൈശാഖൻ,  സരിത രാജേഷ്, അഡ്വ.  അൽജോ പുളിക്കൻ, പി കെ കൃഷ്ണൻകുട്ടി  എന്നിവർ  സംസാരിച്ചു.
  കൊടകര നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ധർണ  ജില്ലാ കമ്മിറ്റി അംഗം കെ വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ സി ജയിംസ് അധ്യക്ഷനായി. എം വി സതീഷ് ബാബു,  പി ജി വാസുദേവൻ നായർ, ലോക്കൽ സെക്രട്ടറി കെ വി നൈജോ, എ കെ ബാലൻ, സ്വപ്ന സത്യൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top