27 April Saturday

മൊബൈൽ 
ഫോട്ടോഗ്രഫി മത്സരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

ചേർപ്പ്

ഗാന്ധി രക്തസാക്ഷി ദിനമായ ജനു. 30ന്  ചേർപ്പ് പ്രസ്‌ ക്ലബ് ജില്ലാതല  മൊബൈൽ ഫോട്ടോഗ്രഫി  മത്സരം സംഘടിപ്പിക്കും. ജനു. 30 ന് എടുത്ത ഗാന്ധിജി വിഷയമായുള്ള ഫോട്ടോകളാണ് ആണ് പരിഗണിക്കുക. മുമ്പ്‌ എടുത്തവയും സമൂഹ മാധ്യമങ്ങളിലോ മറ്റോ  പ്രസിദ്ധീകരിച്ചവയും  പരിഗണിക്കില്ല. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. ഗാന്ധിജി ചേർപ്പ് സന്ദർശിച്ചതിന്റെ  നവതി ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരാളിൽ നിന്ന് ഒരു ഫോട്ടോ മാത്രമേ സ്വീകരിക്കൂ. ഫെബ്രു. അഞ്ചിനകം 9961800222, 9947052073 എന്നീ നമ്പറുകളിലേക്ക് ചിത്രങ്ങൾ വാട്ട്സ് ആപ്പ് ചെയ്യണം. 1,2,3 സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും  നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top