26 April Friday

ഓൺലൈൻ കർഷക 
രജിസ്‌ട്രേഷൻ 
30ന്‌ അവസാനിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
തൃശൂർ
സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല്‌ സംഭരണ പദ്ധതിയുടെ 2021–-22 ഒന്നാംവിള സീസണിലെ നെല്ല്‌ സംഭരണത്തിനുള്ള ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ 30ന്‌ അവസാനിക്കും. ഡിസംബർ 31 നകം നെല്ല്‌ കൊയ്‌ത്‌ സംഭരണ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവുന്ന കർഷകർ ചൊവ്വാഴ്‌ചക്കകം www.supplycopaddi.in എന്ന സൈറ്റിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ജനുവരി ഒന്നു മുതൽ 6 വരെയാണ്‌ രണ്ടാം വിള സീസൺ. ഇക്കാലയളവിലെ നെല്ല്‌ സംഭരണത്തിന്‌ സപ്ലൈകോ വ്യവസ്ഥകൾ അംഗീകരിച്ചുവേണം രജിസ്‌ട്രേഷൻ നടത്തേണ്ടത്‌. ഇത്‌ സംബന്ധിച്ചുള്ള നിർദേശങ്ങളും വ്യവസ്ഥകളും  www.supplycopaddi.in സൈറ്റിൽ ലഭ്യമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top