26 April Friday
സ്വാഗതസംഘമായി

കർഷകസംഘം ജില്ലാസമ്മേളനം
ആഗസ്ത് 26, 27 തീയതികളിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

കർഷകസംഘം ജില്ലാ സമ്മേളനസ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന വെെസ് പ്രസിഡന്റ് ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു

ഒല്ലൂർ
കേരള കർഷകസംഘം തൃശൂർ ജില്ലാ സമ്മേളനം ആഗസ്‌ത്‌ 26, 27 തീയതികളിൽ പുത്തൂർ പുഴയോരം ഗാർഡനിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, കൊടിമര,- പതാക ജാഥകൾ, മറ്റു അനുബന്ധപരിപാടികൾ എന്നിവയുണ്ടാകും. 
സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബേബി ജോൺ ഉദ്ഘാടനം ചെയ്തു. പുത്തൂർ കുരിശുമുല കല്യാണമണ്ഡപത്തിൽ നടന്ന യോഗത്തിൽ പി ആർ വർഗീസ് അധ്യക്ഷനായി.  
കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എസ് കുട്ടി, കെ വി സജു, സിപിഐ എം ഒല്ലൂർ ഏരിയ സെക്രട്ടറി കെ പി പോൾ, ജില്ലാ കമ്മിറ്റിയംഗം വർഗീസ് കണ്ടംകുളത്തി, കെ എം വാസുദേവൻ എന്നിവർ സംസാരിച്ചു.
 501 അംഗ ജനറൽ കമ്മിറ്റിയേയും  251 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും  വിവിധ സബ് കമ്മിറ്റികളേയും തെരഞ്ഞെടുത്തു. 
ഭാരവാഹികൾ:  കെ പി പോൾ (ചെയർമാൻ), കെ വി സജു (കൺവീനർ), കെ എം വാസുദേവൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top