26 April Friday

ഷിഗല്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
തൃശൂർ
പനി, രക്തം കലർന്ന മലവിസർജനം, നിർജലീകരണം, ക്ഷീണം, എന്നിവ ഉണ്ടായാൽ  ഉടൻ 
വൈദ്യ സഹായം തേടണം.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
വ്യക്തി ശുചിത്വം പാലിക്കുക.
തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാതിരിക്കുക.
കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക.
രോഗ ലക്ഷണങ്ങൾ ഉളളവർ ആഹാരം പാകം ചെയ്യാതിരിക്കുക.
പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം.
ഭക്ഷണം പാകം  ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക.
വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക.
കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക
വൃത്തിഹീനമായ  സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക
രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക
പഴങ്ങളും, പച്ചക്കറികളും കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
രോഗ ലക്ഷണങ്ങൾ  ഉള്ളവർ ഒആർഎസ് ലായനി, ഉപ്പിട്ട് കഞ്ഞിവെള്ളം കരിക്കിൻവെള്ളം എന്നിവ കഴിക്കുക.
കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top